2013-14 സീസണ്‍ സ്പാനിഷ് ലീഗ് കിരീടം ഫോട്ടോഫിനിഷിലൂടെ അത്‌ലറ്റിക്കോ മാഡ്രിഡിന്. ലീഗിലെ അവസാന മത്സരത്തില്‍ ബാഴ്സലോണയെ 1-1 സമനിലയില്‍ തളച്ചാണ് 18 വര്‍ഷത്തിനുശേഷം അത്‌ലറ്റിക്കോ സ്പാനിഷ് ലീഗ് കിരീടം സ്വന്തമാക്കിയത്.
1995-96നു ശേഷം ഇതാദ്യമായാണ് സ്പാനിഷ് കിരീടം സ്വന്തമാക്കാന്‍ അത്‌ലറ്റിക്കോ മാഡ്രിഡിന് കഴിഞ്ഞത്. ബാഴ്സലോണയുടെ തട്ടകമായ ന്യൂകാമ്പില്‍ എത്തിയത്. മാഡ്രിഡിന്റെ പത്താം സ്പാനിഷ് ലീഗ് കിരീടമാണിത്.
പതിനാറാം മിനിറ്റില്‍ സൂപ്പര്‍ സ്ട്രൈക്കര്‍ ഡിയേഗോ കോസ്റ്റ പരിക്കേറ്റു പുറത്തായതോടെ അത്‌ലറ്റിക്കോ തളര്‍ന്നു എങ്കിലും പിടിച്ചുനിന്ന അത്‌ലറ്റിക്ക്ക്കൊയുടെ അതം വീര്യം തകര്‍ത്ത് 23 മിനിറ്റില്‍ ടുറാനും പരിക്കോടെ പുറത്തേക്കു നടന്നതോടെ അത്ലറ്റിക്കോയുടെ ചിറകൊടിഞ്ഞു.
തുടര്‍ന്ന് മുപ്പത്തി മൂന്നാം മിനിറ്റില്‍ ബാഴ്സലോണയുടെ ഗോള്‍ വലയില്‍ മെസിയുടെ കാലില്‍ നിന്നു ലഭിച്ച പന്ത് പതിച്ചതോടെ അത്‌ലറ്റിക്കോ പ്രതിരോധത്തിന്‍ ഊന്നല്‍ നല്‍കി തുടങ്ങി. 1-0നു ബാഴ്സ മുന്നില്‍. എന്നാല്‍ രണ്ടാം പകുതി ചൂടുപിടിച്ചത് അത്ലറ്റിക്കോയുടെ മുന്നേറ്റത്തോടെയാണ്.
അത്‌ലറ്റിക്കോയ്ക്കു ലഭിച്ച ഫ്രീ കിക്കില്‍ നിന്ന് ഡിയേഗോ ഗോഡിന്‍ ബാഴ്സയുടെ വല കുലുക്കി. അത്ലറ്റിക്കോ-1, ബാഴ്സലോണ-1 എന്ന നിലയിലെത്തിയതൊടെ കളം മുറുകി. 62-ാം മിനിറ്റില്‍ പെഡ്രോയെ പിന്‍വലിച്ച ബാഴ്സ പരിശീലകന്‍ മാര്‍ട്ടീനോ, നെയ്മറെ കളത്തിലിറക്കി.
അടുത്ത സമയത്തു തന്നെ ലയണല്‍ മെസി ഗോള്‍വല കുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. പിന്നീട് നിരവധി തവണ ഇരുടീമുകള്‍ക്കും ഗോള്‍വലകള്‍ അപ്രാപ്യമായി മാറി.