ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: ഷറപ്പോവയെ തരിപ്പണമാക്കി സെറീന ഫൈനലില്‍

Webdunia
ചൊവ്വ, 26 ജനുവരി 2016 (11:52 IST)
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം സെറീന വില്യംസ്‌ പ്രവേശിച്ചു. സെമിയില്‍ ആറാം സീഡായ മരിയ ഷറപ്പോവയെ നേരിട്ടുള്ള സെറ്റുകള്‍ക്ക്‌ തോല്‍പ്പിച്ചാണ്‌ സെറീന ഫൈനലില്‍ എത്തിയത്‌. 6-4, 6-1 എന്ന സ്‌കോറിനായിരുന്നു സെറീനയുടെ ജയം.

2008ലെ ചാമ്പ്യനായ മരിയ ഷറപ്പോവയെ കഴിഞ്ഞ വര്‍ഷം ഫൈനലില്‍ സെറീന അടിയറവ്‌ പറയിച്ചിരുന്നു. കൂടാതെ കഴിഞ്ഞ വര്‍ഷം ഫ്രെഞ്ച്‌ ഓപ്പണ്‍ കിരീടവും വിംബിള്‍ഡണ്‍ കിരീടവും സെറീന നേടിയിരുന്നു.