ഫ്രഞ്ച് ഓപ്പൺ ബാഡ്മിൻ്റണിൽ ചരിത്രം സൃഷ്ടിച്ച് സാത്വിക് സായ്‌രാജ് - ചിരാഗ് ഷെട്ടി സഖ്യം

തിങ്കള്‍, 31 ഒക്‌ടോബര്‍ 2022 (16:18 IST)
ഫ്രഞ്ച് ഓപ്പൺ ബാഡ്മിൻ്റണിൽ ചരിത്രം കുറിച്ച് സാത്വിക് സായ്‌രാജ്- ചിരാഗ് ഷെട്ടി സഖ്യം. പുരുഷ ഡബിൾസിൽ ചൈനീസ് തായ്പേയ് സഖ്യത്തെ തോൽപ്പിച്ചാണ് ഇരുവരും കിരീടം നേടിയത്. ലോകറാങ്കിങ്ങിൽ എട്ടാം സ്ഥാനത്തുള്ള ഇന്ത്യൻ ജോഡി  21-13, 21 19 എന്ന സ്കോറിനായിണ് ലു ചിംഗ് യാവോ, യാംഗ് പോ ഹാൻ സഖ്യത്തെ തോൽപിച്ചത്. 
 
സാത്വിക്- ചിരാഗ് സഖ്യത്തിൻ്റെ മൂന്നാമത്തെ വേൾഡ് ടൂർ കിരീടമാണിത്. ഈ വർഷം ഇന്ത്യൻ ഓപ്പണിലും കോമൺവെൽത്ത് ഗെയിംസിലും തോമസ് കപ്പിലും ഇന്ത്യൻ സഖ്യം കിരീടം നേടിയിരുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍