ഇന്ത്യക്ക് വേണ്ടി ബാഡ്മിന്റണ്‍ കളിക്കണം, സ്വപ്നത്തിന് പിറകെ ബേസിലും ഗുരു സോമസുന്ദരവും, 'കപ്പ്' വരുന്നു

കെ ആര്‍ അനൂപ്

വ്യാഴം, 3 ഫെബ്രുവരി 2022 (09:15 IST)
മിന്നല്‍ മുരളിക്ക് ശേഷം ബേസില്‍ ജോസഫും ഗുരു സോമസുന്ദരവും ഒന്നിക്കുന്നു. ഒരു സ്‌പോര്‍ട്‌സ് ചിത്രമാണ് ഒരുങ്ങുന്നത്,ബാഡ്മിന്റണ്‍ കളിയുടെ പശ്ചാത്തലത്തില്‍.
 
ഇന്ത്യക്ക് വേണ്ടി ബാഡ്മിന്റണില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഒരാളുടെ സ്വപ്നത്തിന്റെ കഥ കൂടിയാകും കപ്പ് പറയുന്നത്. ഇടുക്കിയാണ് പ്രധാന ലൊക്കേഷനുകളില്‍ ഒന്ന്.
 
കപ്പ് എന്ന പേര് നല്‍കിയിരിക്കുന്ന ചിത്രത്തില്‍ ബേസില്‍ ജോസഫും ഗുരു സോമസുന്ദരവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
നവാഗതനായ സഞ്ജു വി സാമുവല്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയില്‍ നമിത പ്രമോദ്, ആനന്ദ് റോഷന്‍, റിയ ഷിബു എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍