താജ് മഹല്‍ സന്ദര്‍ശിക്കാനെത്തിയ ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയ്ക്ക് അധികൃതര്‍ അനുമതി നിഷേധിച്ചു. സന്ദര്‍ശക സമയം കഴിഞ്ഞ് എത്തിയതിനെ തുടര്‍ന്നാണ് സാനിയയ്ക്ക് താജ് മഹല്‍ കാണാന്‍ സാധിക്കാതിരുന്നത്.
ഏഷ്യാന്‍ ഗെയിംസില്‍ മിക്സഡ് ഡബിള്‍സില്‍ സ്വര്‍ണമെഡല്‍ നേടിയ ശേഷം ആദ്യമായി ന്യൂഡല്‍ഹിയിലെത്തിയ സാനിയ കഴിഞ്ഞദിവസം ആഗ്രയില്‍ ഒരു ചടങ്ങിനെത്തിയ ശേഷം വൈകി താജ് കാണാനെത്തുകയായിരുന്നു. എന്നാല്‍ സാനിയയ്ക്കൊപ്പം ആഗ്രയില്‍ ഒരു ചടങ്ങിനെത്തിയ ക്രിക്കറ്റ് താരം അനില്‍ കുംബ്ളെ താജ് മഹല്‍ സന്ദര്‍ശിക്കുകയും ചെയ്തു.
സന്ദര്‍ശക സമയം കഴിഞ്ഞതിനാല്‍ സാനിയയെ അകത്തേക്ക് പ്രവേശിപ്പിക്കാതിരുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. ആഗ്രയിലെ ജെയ്പീ പാലസ് ഹോട്ടലിലെ ചടങ്ങിന് ശേഷമാണ് ടൂറിസ്റ്റ് ഗൈഡിനൊപ്പം സാനിയ താജ് മഹല്‍ കാണാനെത്തിയത്.