മടങ്ങിവരവിൽ അതിശയിപ്പിച്ച് സാനിയ: ഹൊബാർട്ടിൽ ഫൈനലിൽ

അഭിറാം മനോഹർ
വെള്ളി, 17 ജനുവരി 2020 (12:53 IST)
വർഷങ്ങൾക്ക് ശേഷം ടെന്നിസ് കോർട്ടിലേക്ക് മടങ്ങിയെത്തിയ സാനിയ മിർസ വിജയകുതിപ്പ് തുടരുന്നു. ഓസ്ട്രിയയിൽ നടക്കുന്ന വനിതാ പ്രഫഷണൽ ടെന്നിസ് ടൂർണമെന്റായ ഹോബാർട്ട് ഇന്റർനാഷണലിലാണ് സാനിയ സഖ്യം ഫൈനലിൽ പ്രവേശിച്ചിരിക്കുന്നത്. മടങ്ങിവരവിൽ വനിതാ ഡബിള്‍സില്‍ സാനിയയും ഉക്രൈയിനിന്റെ നാഡിയ കിച്ചനോക്കും ചേര്‍ന്ന സഖ്യം സ്ലൊവേനിയന്‍ ചെക്ക് ജോഡിയായ തമാറ സിദാന്‍സെക്ക്, മരിയെ ബൗസ്‌ക്കോവ സഖ്യത്തെയാണ് സെമിയിൽ പരാജയപ്പെടുത്തിയത്. സ്കോർ (7-6, 6-2).
 
ക്വാര്‍ട്ടറില്‍ അമേരിക്കന്‍ ജോഡി കിംഗ്- മക്ഹെയ്ൽ ടീമിനെ ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക് സാനിയ സഖ്യം തോൽപ്പിച്ചിരുന്നു. അമ്മയായതിന് ശേഷം സാനിയ മിർസ കളിക്കുന്ന ആദ്യ ടൂർണമെന്റെന്ന പ്രത്യേകതയും ഈ ടൂർണമെന്റിനുണ്ട്. മുപ്പത്തിമൂന്നുകാരിയായ സാനിയ 2017 ഒക്ടോബറില് ചൈന ഓപ്പണിലാണ് അവസാനമായി കളത്തിലിറങ്ങിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article