പത്മഭൂഷണ്‍ : സുശീല്‍ കുമാറിന്റെ പേര് നിര്‍ദേശിച്ചതിനെതിരെ സൈന
ശനി, 3 ജനുവരി 2015 (13:48 IST)
പത്മഭൂഷണ്‍ പുരസ്‌കാരത്തിനായി കേന്ദ്ര കായിക മന്ത്രാലയം തന്റെ പേര് ശുപാര്‍ശ ചെയ്യാത്തതില്‍ ദുഖമുണ്ടെന്ന് ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാള്‍ ട്വീറ്റ് ചെയ്തു. തന്നെ ഒഴിവാക്കി ഗുസ്തി താരം സുശീല്‍ കുമാറിന്റെ പേര് പുരസ്‌കാരത്തിന് നിര്‍ദ്ദേശിച്ചത് ചട്ടങ്ങള്‍ മറികടന്നാണെന്നും താരം വ്യക്തമാക്കി.
2010ല്‍ പത്മശ്രീ ലഭിച്ച താന്‍ കഴിഞ്ഞ വര്‍ഷം പത്മഭൂഷണ്‍ പുരസ്‌കാരത്തിനായി വീണ്ടും അപേക്ഷ നല്‍കിയെങ്കിലും അവാര്‍ഡ് കിട്ടി 5 വര്‍ഷത്തിന് ശേഷം മാത്രമെ അടുത്തത് നല്‍കാനാവൂ എന്ന നിയമത്തെ തുടര്‍ന്ന് തന്റെ പേര് കായിക മന്ത്രാലയം തള്ളുകയായിരുന്നുവെന്ന് സൈന പറഞ്ഞു.
അതേസമയം 2011ല്‍ പത്മശ്രീ ലഭിച്ച സുശീല്‍ കുമാറിന് 5 വര്‍ഷം തികയാതിരുന്നിട്ടും വീണ്ടും പത്മ അവാര്‍ഡ് നല്‍കുന്നതിനായി പേര് കേന്ദ്ര കായിക മന്ത്രാലയം പരിഗണിച്ചതായി വാര്‍ത്ത പുറത്ത് വന്നതാണ് സൈനയെ ചൊടുപ്പിച്ചത്. സുശീല്‍ കുമാറിന്റെ പേര് പുരസ്‌കാരത്തിന് നിര്‍ദ്ദേശിച്ചത് ചട്ടങ്ങള്‍ മറികടന്നാണ്. നിയമം എല്ലാവര്‍ക്കും ബാധകമാണെന്നും. ഈ നീക്കത്തില്‍ അതിയായ ദുഖമുണ്ടെന്നും സൈന ട്വീറ്റ് ചെയ്യുകയായിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.