സാഫ് കപ്പ് ഫുട്‌ബോള്‍ ഗ്രൂപ്പ് ‘ബി’ യില്‍ നേപ്പാളിനെ തകര്‍ത്ത് ഇന്ത്യ സെമിയില്‍. ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് ആയിരുന്നു ഇന്ത്യയുടെ വിജയം. ക്യാപ്റ്റന്‍ സുനില്‍ ഛേത്രി, റൗളിന്‍ ബൊര്‍ഗേസ് എന്നിവര്‍ ഓരോ ഗോളുകള്‍ നേടിയപ്പോള്‍ ലാല്‍ റിന്‍സൗല ഇന്ത്യക്കായി ഇരട്ടഗോൾ നേടി.