അടുത്ത സാഫ് ഗെയിംസ് കേരളത്തില്‍ നടത്താന്‍ ഐഒഎ തീരുമാനം. നവംബര്‍-ഡിസംബര്‍ മാസങ്ങളിലാകും ഗെയിംസ് നടക്കുക. ഔദ്യോഗിക പ്രഖ്യാപനം വ്യാഴാഴ്ച ഉണ്ടാകുമെന്നാണ് സൂചന.
ദേശീയ ഗെയിംസിന്റെ ഭാഗമായി കേരളത്തില്‍ നിര്‍മ്മിച്ച അടിസ്ഥാന സൗകര്യങ്ങള്‍ പരിഗണിച്ചാണ് സാഫ് ഗെയിംസ് കേരളത്തില്‍ നടത്താന്‍ ഐഒഎ തീരുമാനിച്ചത്. ഇന്ത്യയെക്കൂടാതെ തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളായ അഫ്ഗാനിസ്ഥാന്, ബംഗ്ലാദേശ്, ഭൂട്ടാന്, മാലദ്വീപ്, നേപ്പാള്‍, പാക്കിസ്ഥാന്, ശ്രീലങ്ക എന്നീ രാജ്യങ്ങളാണ് സാഫ് ഗെയിംസില്‍ പങ്കെടുക്കുന്നത്. കഴിഞ്ഞ സാഫ് ഗെയിംസ് നടന്നത് ധാക്കയിലായിരുന്നു.