എട്ട് ഫ്രാഞ്ചൈസികളാണ് പ്രൊ കബഡി ലീഗ് സീസണ്‍ രണ്ടില്‍ കിരീടത്തിനായി പോരാടുന്നത്. രണ്ടാമത്തെ മത്സരത്തില്‍ ബംഗളൂരു ബുള്‍സ് കൊല്‍ക്കത്ത വാരിയേഴ്‌സുമായി കളിക്കും. രാത്രി എട്ടിനാണ് ആദ്യമത്സരം. രണ്ടാമത്തെ മത്സരം ഒമ്പതുമണിക്കും. 37 ദിവസം നീണ്ടു നില്‍ക്കുന്ന ടൂര്‍ണമെങ്കില്‍ 60 മത്സരമാണ് ഉള്ളത്. എട്ട് നഗരങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്.
ജയ്പുര്‍ പിങ്ക് പാന്തേഴ്‌സ്, യു മുംബ, ബംഗാള്‍ വാരിയേഴ്‌സ്, ബെംഗളൂരു ബുള്‍സ്, ദബാങ് ഡല്‍ഹി, പൂണേരി പള്‍ട്ടാന്‍സ്, പാട്‌ന പൈററ്റസ്, തെലുങ്കു ടൈറ്റന്‍സ് എന്നീ ടീമുകളാണ് പ്രൊ കബഡി ലീഗില്‍ മാറ്റുരയ്ക്കുന്നത്.