ഡല്‍ഹി ഹാഫ് മാരത്തണ്‍: പ്രീജ ശ്രീധരന്‍ ചാമ്പ്യന്‍

Webdunia
ഞായര്‍, 23 നവം‌ബര്‍ 2014 (12:13 IST)
ഡല്‍ഹി ഹാഫ് മാരത്തണില്‍ ഇന്ത്യന്‍ വനിത വിഭാഗത്തില്‍ തുടര്‍ച്ചയായ രണ്ടാം തവണയും ചാമ്പ്യനായി പ്രീജ ശ്രീധരന്‍. ഒരു മണിക്കൂര്‍ 19 മിനിട്ട് മൂന്ന് സെക്കല്‍ഡിലാണ് പ്രീജ ഒന്നാം സ്ഥാനത്തെത്തിയത്.  മോണിക്ക അത്താരെ രണ്ടാമതും സുധ സിംഗ് മൂന്നാമതും ഫിനിഷ് ചെയ്തു. പുരുഷന്മാരുടെ വിഭാഗത്തില്‍ സുരേഷ് കുമാറാണ് ഒന്നാമതതെത്തിയത്.

അതേസമയം ഡല്‍ഹി ഹാഫ് മാരത്തണില്‍ പുരുഷവിഭാഗത്തില്‍ എത്യോപ്യന്‍ താരം ഗയെ അഡോള ജേതാവായി. വനിതാ വിഭാഗത്തില്‍ ഫ്ലോറന്‍സ് കിപ്ലഗാറ്റാണ് ഒന്നാമതെത്തിയത്. 59.06 മിനിട്ടില്‍ ഓടിയെത്തിയാണ് അഡോള ജേതാവായത്.  ഒരു മണിക്കൂറും പത്തു മിനിട്ടും അഞ്ച് സെക്കന്‍ഡുംകൊണ്ടാണ് ഫ്ലോറന്‍സ് ഓട്ടം പൂര്‍ത്തിയാക്കിയത്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്   ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.