അന്താരാഷ്ട്ര ഹോക്കി പുരസ്‌കാരം: മികച്ച ഗോളിമാരുടെ പട്ടികയിൽ ശ്രീജേഷും സവിത പുനിയയും

ചൊവ്വ, 24 ഓഗസ്റ്റ് 2021 (12:51 IST)
അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെ പ്ലെയർ ഓഫ് ദ ഇയർ പുരസ്‌കാരത്തിനുള്ള പട്ടികയിൽ ഇന്ത്യൻ താരങ്ങളായ ഹർമൻപ്രീത് സിംഗും ഗു‍ർജീത് കൗറും ഇടം നേടി. ടോക്കിയോ ഒളിമ്പിക്‌സിലെ മിന്നുന്ന പ്രകടനമാണ് പട്ടികയിൽ ഇടം നേടാൻ താരങ്ങളെ സഹായിച്ചത്.
 
അതേസമയം അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെ ഗോൾകീപ്പർ ഓഫ് ദ ഇയർ പുരസ്‌കാരത്തിനുള്ള പട്ടികയിൽ മലയാളിതാരം പി ആർ ശ്രീജേഷും സവിത പൂനിയയും ഇടംപിടിച്ചു. റൈസിംഗ് സ്റ്റാർ ഓഫ് ദ ഇയർ പുരസ്‌കാരത്തിനുള്ള പട്ടികയിൽ ഷർമിള ദേവിയും മികച്ച പരിശീലനുള്ള പുരസ്‌കാര പട്ടികയിൽ ഇന്ത്യയുടെ പുരുഷ, വനിതാ ടീമുകളുടെ കോച്ചുമാരും ഉൾപ്പെട്ടിട്ടുണ്ട്.
 
വോട്ടെടുപ്പിലൂടെയാകും വിജയികളെ നിശ്ചയിക്കുക. അൻപത് ശതമാനം വോട്ടുകൾ ദേശീയ അസോസിയേഷനുകളും 25 ശതമാനം വീതം വോട്ടുകൾ മാധ്യമ പ്രവർത്തകരും താരങ്ങളും ആരാധകരുമാണ് രേഖപ്പെടുത്തുക. അടുത്തമാസം അവസാനം ജേതാക്കളെ പ്രഖ്യാപിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍