ഒളിംപിക്‌സ് മത്സരത്തില്‍ തോറ്റതിന്റെ ദേഷ്യം; താരങ്ങള്‍ക്കൊപ്പം ഭക്ഷണം കഴിക്കാതെ വനിത ഹോക്കി ടീം പരിശീലകന്‍

ബുധന്‍, 11 ഓഗസ്റ്റ് 2021 (11:07 IST)
വെങ്കല മെഡല്‍ പോരാട്ടത്തില്‍ അവസാനം വരെ പോരാടിയാണ് ഇന്ത്യന്‍ ഹോക്കി വനിത ടീം തോല്‍വി വഴങ്ങിയത്. ഒളിംപിക്‌സ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണ് വനിത ഹോക്കി ടീം ടോക്കിയോയില്‍ പുറത്തെടുത്തത്. എന്നാല്‍, ഗ്രൂപ്പ് പോരാട്ടങ്ങളുടെ തുടക്കത്തില്‍ വനിത ടീമിന്റെ പ്രകടനം വളരെ മോശമായിരുന്നു. ടീമിന്റെ പ്രകടനത്തില്‍ പരിശീലകന്‍ സ്യോര്‍ദ് മറിനെ കടുത്ത നിരാശയിലായിരുന്നു എന്ന് വനിത ഹോക്കി ടീം ഗോള്‍കീപ്പര്‍ സവിത പൂനിയ വെളിപ്പെടുത്തി. 
 
'ആദ്യ മത്സരങ്ങളില്‍ ടീമിന് മികച്ച രീതിയില്‍ കളിക്കാന്‍ സാധിച്ചില്ല. പരിശീലകന്‍ സ്യോര്‍ദ് മറിനെ കടുത്ത നിരാശയിലും ദേഷ്യത്തിലുമായിരുന്നു. ബ്രിട്ടനുമായുള്ള കളിയില്‍ തോറ്റ ശേഷം അദ്ദേഹം ഞങ്ങള്‍ക്കൊപ്പം ഉച്ചഭക്ഷണം പോലും കഴിച്ചില്ല. പിന്നീടാണ് അദ്ദേഹത്തിനു ഞങ്ങളിലുള്ള വിശ്വാസം സംരക്ഷിക്കാന്‍ ഒരു ടീം എന്ന നിലയില്‍ ഞങ്ങള്‍ കൂടുതല്‍ നന്നായി കളിക്കാന്‍ തുടങ്ങിയത്. ഏറ്റവും മികച്ച ഫലം ലഭിക്കാന്‍ അദ്ദേഹം ഞങ്ങളെ പ്രോത്സാഹിപ്പിച്ചു,' എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സവിത വെളിപ്പെടുത്തി. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍