ഒളിംപിക്‌സ് മെഡല്‍ പട്ടികയില്‍ ഇന്ത്യക്ക് നാണക്കേട്; പാക്കിസ്ഥാന്‍ ഏഴ് റാങ്ക് മുന്നില്‍ !

രേണുക വേണു

തിങ്കള്‍, 12 ഓഗസ്റ്റ് 2024 (09:05 IST)
പാരീസ് ഒളിംപിക്‌സിനു അന്ത്യം കുറിച്ചപ്പോള്‍ മെഡല്‍ പട്ടികയില്‍ ഇന്ത്യക്ക് നാണക്കേട്. സമീപകാലത്തെ ഏറ്റവും മോശം പ്രകടനമാണ് ഇന്ത്യ നടത്തിയത്. 117 അത്‌ലറ്റുകള്‍ മത്സരിച്ചെങ്കിലും ഇന്ത്യക്ക് ആകെ നേടാന്‍ സാധിച്ചത് ആറ് മെഡലുകള്‍ മാത്രം. 
 
ഒരു സില്‍വറും അഞ്ച് വെങ്കലവും അടക്കമാണ് ഇന്ത്യ ആറ് മെഡലുകള്‍ കരസ്ഥമാക്കിയത്. 71-ാം സ്ഥാനത്താണ് ഇന്ത്യ. ഒരു ഗോള്‍ഡ് മെഡല്‍ പോലും ഇന്ത്യക്ക് നേടാന്‍ സാധിച്ചില്ല. അയല്‍ രാജ്യമായ പാക്കിസ്ഥാന്‍ ഒരു ഗോള്‍ഡ് മെഡല്‍ നേടി പോയിന്റ് പട്ടികയില്‍ 62-ാം സ്ഥാനം സ്വന്തമാക്കി. ഇന്ത്യയേക്കാള്‍ ഏഴ് റാങ്ക് മുന്നിലാണ് പാക്കിസ്ഥാന്റെ സ്ഥാനം. ജാവലിന്‍ ത്രോയില്‍ അര്‍ഷാദ് നദീം നേടിയ സ്വര്‍ണ മെഡല്‍ ആണ് പാക്കിസ്ഥാനു ഗുണം ചെയ്തത്. 
 
രണ്ടായിരത്തില്‍ സിഡ്‌നി ഒളിംപിക്‌സിലാണ് ഇന്ത്യ ഇതിനു മുന്‍പ് 71-ാം സ്ഥാനത്ത് ഫിനിഷ് ചെയ്തിരിക്കുന്നത്. അതിനു ശേഷം ഒരിക്കല്‍ പോലും 70 നു ശേഷമുള്ള സ്ഥാനത്തേക്ക് ഇന്ത്യ പിന്തള്ളപ്പെട്ടിട്ടില്ല. 2020 ലെ ടോക്കിയോ ഒളിംപിക്‌സില്‍ 48-ാം സ്ഥാനവും 2016 ലെ റിയോ ഒളിംപിക്‌സില്‍ 67 സ്ഥാനവും ആയിരുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍