വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ലഭിച്ചില്ല; നീരജ് ചോപ്രയുടെ റിയോ ഒളിംപിക്‌സ് മോഹങ്ങള്‍ അവസാനിച്ചു

വ്യാഴം, 28 ജൂലൈ 2016 (09:14 IST)
ഇന്ത്യയുടെ ജാവലിന്‍ ത്രോ താരം നീരജ് ചോപ്രയുടെ റിയോ ഒളിപിക്‌സ് മോഹങ്ങള്‍ അവസാനിച്ചു. ഒളിപിക്‌സില്‍ പങ്കെടുക്കാനായി നീരജിന് വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ലഭ്യമാക്കാനുള്ള ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷന്റെ ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെയാണ് നീരജിന് തിരിച്ചടി നേരിട്ടത്.
 
നീരജിന് അനുമതി നല്‍കിയാല്‍ ഇതേ ആവശ്യമുന്നയിച്ച് മറ്റ് രാജ്യങ്ങളും സമീപിക്കുമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് നീരജിന് വൈല്‍ഡ് കാര്‍ഡ് എന്‍ട്രി നല്‍കാനാവില്ലെന്ന് രാജ്യാന്തര അത്‌ലറ്റിക് ഫെഡറേഷന്‍ അറിയിച്ചത്. 
 
ലോക ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ ലോകറെക്കോര്‍ഡോടെ സ്വര്‍ണ്ണം നേടിയ ഇന്ത്യയുടെ ജാവലിന്‍ ത്രോ താരാമാണ് നീരജ് ചോപ്ര. കഴിഞ്ഞ ആഴ്ച പോളണ്ടില്‍ നടന്ന ലോക അണ്ടര്‍ 20 ചാമ്പ്യന്‍ഷിപ്പിലായിരുന്നു ഇന്ത്യന്‍ കൗമാര താരത്തിന്റെ ലോകറെക്കോര്‍ഡ് പ്രകടനം. നീരജ് കണ്ടെത്തിയ ദൂരം ഒളിമ്പിക്‌സ് യോഗ്യതാ മാര്‍ക്കിനെക്കാള്‍ മൂന്നരമീറ്റര്‍ കൂടുതലായിരുന്നു. 
 

വെബ്ദുനിയ വായിക്കുക