കടുപ്പമുള്ളൊരു പോരാട്ടത്തിനായി ഞാൻ എന്നെ സമർപ്പിക്കുന്നു എന്ന മുഖവുരയോട് കൂടിയാണ് ലോക ഒന്നാം നമ്പർ താരം കാൾസൻ പതിനാറുകാരൻ നിഹാലിനെതിരെ ഓൺലൈൻ മത്സരം കളിച്ചു തുടങ്ങിയത്. വാശിയേറിയ പോരാട്ടത്തിൽ ആദ്യ നീക്കങ്ങൾക്ക് ശേഷമാണ് മത്സരം കാൾസന്റെ കയ്യിൽ നിന്നും വഴുതിയത്.മത്സരത്തിനൊടുവിൽ നിഹാലിനെ കുറിച്ചും കാൾസൺ പ്രതികരിച്ചു. യുവപോരാളികളിൽ ഒരാൾ ഒന്നാന്തരം ബ്ലിറ്റ്സ് കളിക്കാരിൽ ഒരാൾ എന്നാണ് കാൾസൺ നിഹാലിനെ വിശേഷിപ്പിച്ചത്.