ദേശീയ സീനിയർ വോളിബോൾ ചാംപ്യൻഷിപ്പ്: പുരുഷ കിരീട നേട്ടത്തോടെ കേരളം
ശനി, 31 ഡിസംബര്‍ 2016 (11:06 IST)
ദേശീയ വോളിബോള്‍ പുരുഷ കിരീട നേട്ടത്തോടെ കേരളം. ഫൈനലില്‍ രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് നിലവിലെ ചാമ്പ്യൻമാരായ റെയില്‍വേസിനെ പരാജയപ്പെടുത്തിയാണ് കേരളം കിരീട നേട്ടം ആഘോഷിച്ചത്.
15-9 എന്ന നിലയില്‍ സെറ്റ് സ്വന്തമാക്കിയാണ് കേരളം കിരീടം ഉറപ്പിച്ചത്. അതേസമയം വനിതാ ഫൈനലില്‍ കേരളത്തെ പരാജയപ്പെടുത്തി റെയില്‍വേസ് കിരീടം നേടി. ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്കായിരുന്നു കേരളത്തിന്റെ പെണ്‍കുട്ടികളെ റെയില്‍വേസ് പരാജയപ്പെടുത്തിയത്.