നീരജ് ചോപ്രയെ പറ്റി ചോദ്യം, സ്വീകരണചടങ്ങിൽ നിന്നും ഇറങ്ങിപോയി മനു ഭാകർ

അഭിറാം മനോഹർ
ഞായര്‍, 25 ഓഗസ്റ്റ് 2024 (11:23 IST)
Manu bhaker, Neeraj chopra
നീരജ് ചോപ്രയെക്കുറിച്ച് ചോദ്യമുയര്‍ന്നതിനെ തുടര്‍ന്ന് സ്വീകരണ പരിപാടിയില്‍ നിന്നും ഇറങ്ങിപോയി ഇന്ത്യന്‍ ഷൂട്ടിംഗ് താരം മനു ഭാകര്‍. നീരജ് ചോപ്രയെ പറ്റി പ്രാദേശിക മാധ്യമത്തിലെ റിപ്പോർട്ടിൽ മനു ഭാകറിന്റെ അമ്മയോട് ചോദിച്ചതിനെ തുടര്‍ന്നാണ് താരം പരിപാടിയില്‍ നിന്നും ഇറങ്ങിപോയത്.
 
 ഒളിമ്പിക്‌സ് ഷൂട്ടിങ്ങില്‍ രാജ്യത്തിനായി 2 വെങ്കല മെഡലുകള്‍ സ്വന്തമാക്കിയതോടെ രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും മനു ഭാകറിന് സ്വീകരണങ്ങള്‍ ലഭിക്കുന്നുണ്ട്. ഒളിമ്പിക്‌സ് മത്സരങ്ങള്‍ക്ക് പിന്നാലെ ജാവലിന്‍ ത്രോ താരമായ നീരജ് ചോപ്രയുമായി മനു ഭാകറും അമ്മയും സംസാരിച്ചുനില്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു.
 
 ഇതിന് പിന്നാലെ താരങ്ങള്‍ എന്നാണ് വിവാഹിതരാവുക എന്ന ചോദ്യവുമായി ആരാധകര്‍ രംഗത്ത് വന്നിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളെ പറ്റി ആലോചിച്ചിട്ട് കൂടിയില്ലെന്നും മനുവിന്റെ അമ്മ നീരജിനെ സ്വന്തം മകനെ പോലെയാണ് കാണുന്നതെന്നും മനുവിന്റെ പിതാവ് രാം കിഷന്‍ ഭാകര്‍ പ്രതികരിച്ചിരുന്നു. ഇതേ ചോദ്യം പൊതുപരിപാടിയിലും ഉയര്‍ന്നതോടെയാണ് മനു ഭാകര്‍ ചടങ്ങില്‍ നിന്നും ഇറങ്ങി പോയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article