നാലാം സൂപ്പര്‍ സീരീസ് കിരീടനേട്ടത്തോടെ ബാഡ്മിന്റണില്‍ പുതിയ ചരിത്രമെഴുതി കെ ശ്രീകാന്ത്

തിങ്കള്‍, 30 ഒക്‌ടോബര്‍ 2017 (14:54 IST)
ഫ്രഞ്ച് ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ പുരുഷ വിഭാഗത്തില്‍ പുതുചരിത്രമെഴുതി കെ ശ്രീകാന്ത്. ഫഞ്ച് ഓപ്പണ്‍ സൂപ്പര്‍ സീരീസില്‍ ആദ്യ കിരീടം നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടമാണ് ശ്രീകാന്ത് സ്വന്തമാക്കിയത്. നേരിട്ടുള്ള സെറ്റുകള്‍ക്ക് ജപ്പാന്റെ കെന്റാ നിഷിമോട്ടോയെ തോല്‍പ്പിച്ചായിരുന്നു ശ്രീകാന്തിന്റെ കിരീടനേട്ടം. സ്‌കോര്‍: 21-14, 21-13.
  
ഈ സീസണില്‍ ശ്രീകാന്തിന്റെ നാലാമത് സൂപ്പര്‍ സീരീസ് കിരീടം കൂടിയാണിത്. ഇതോടെ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ നാലു സിംഗിള്‍സ് കിരീടം നേടുന്ന നാലാമത്തെ പുരുഷ താരമായി ശ്രീകാന്ത് മാറുകയും ചെയ്തു. 34 മിനിറ്റു മാത്രം നീണ്ട മത്സരത്തില്‍ ശ്രീകാന്ത് അനായാസ ജയം സ്വന്തമാക്കി.  
 
മലയാളി താരമായ എച്ച്.എസ് പ്രണോയിയെ പരാജയപ്പെടുത്തിയായിരുന്നു ഇന്ത്യന്‍ താരങ്ങള്‍ അണിനിരന്ന സെമിയില്‍ ശ്രീകാന്ത് ഫൈനലിലേക്കെത്തിയത്. പ്രണോയ്‌ക്കെതിരെ ആദ്യ ഗെയിം നഷ്ടമായതിനുശേഷമായിരുന്നു ശ്രീകാന്തിന്റെ തിരിച്ചുവരവ്. സ്‌കോര്‍: 14-21, 21-19, 2-18. 24കാരനായ ശ്രീകാന്ത് നിലവില്‍ ലോകറാങ്കിങ്ങില്‍ നാലാം സ്ഥാനത്താണുള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍