കേരള കബഡി ടീമിനെ സച്ചിന്‍ ഏറ്റെടുത്തേക്കും

ശനി, 31 ജനുവരി 2015 (14:54 IST)
കേരള കബഡി ടീമിനെ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ഏറ്റെടുക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചതായി ഇഞ്ചിയോള്‍ ദേശീയ ഗെയിംസ് ജേതാക്കളായ ഇന്ത്യന്‍ കബഡി ടീമിന്റെ കോച്ച് ജെ ഉദയകുമാര്‍. ഐഎസ്എല്‍ ടീമായ കേരള ബ്ളാസ്റ്റേഴ്‌സിനെ ഏറ്റെടുത്തതിന് പിന്നാലെ കബഡി ടീമിനെ കൂടി സച്ചിന്‍ ഏറ്റെടുത്താല്‍ കബഡിക് പുത്തനുണര്‍വാകും സംഭവിക്കുക.

കേരള കബഡി ടീമിനെ സച്ചിന്‍ സ്വന്തമാക്കാനുള്ള ശ്രമങ്ങളെല്ലാം ശുഭമായാല്‍ 2016ല്‍ നടക്കുന്ന കബഡി ലീഗിന്റെ മൂന്നാം സീസണില്‍ സച്ചിന്‍ എഫക്‍റ്റ് ഉണ്ടാകും. സച്ചിനു പുറമെ ബോളിവുഡ് താരം ഷാരൂഖ് ഖാനും റിലയന്‍സ് ഗ്രൂപ്പും മറ്റു ചില ടീമുകളെ ഏറ്റെടുക്കാന്‍ ഒരുക്കങ്ങള്‍ നടത്തുന്നതായാണെന്നാണ് റിപ്പോര്‍ട്ട്.  

2014 ല്‍ നടന്ന പ്രഥമ കബഡി ലീഗില്‍ ലീഗിന്റെ ആദ്യ സീസണില്‍ അഭിഷേക് ബച്ചന്റെ ജയ്പൂര്‍ പിങ്ക് പാന്തേര്‍സ് ആയിരുന്നു ജേതാക്കള്‍. കേരള കബഡി ടീമും ഷാരൂഖ് ഖാനും റിലയന്‍സ് ഗ്രൂപ്പും മറ്റ് ടീമുകളെ കൂടി തെരഞ്ഞെടുത്താന്‍ കടുത്ത മത്സരങ്ങളാകും കബഡി ലീഗില്‍ ഉണ്ടാകുക.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക