ലിവർപൂൾ പരിശീലകൻ യുർഗൻ ക്ലോപ്പിന് കൊവിഡ് സ്ഥിരീകരിച്ചു. ക്ലോപ്പിനൊപ്പം മറ്റ് മൂന്ന് ബാക്ക്റൂം സ്റ്റാഫുകൾക്ക് കൂടി കൊവിഡ് പോസിറ്റീവായി. ഇതോടെ ഇന്ന് ചെൽസിക്കെതിരായ നിർണായകമത്സരത്തിൽ ക്ലോപ്പ് സൈഡ് ലൈനിലുണ്ടാകില്ലെന്നുറപ്പായി. സഹപരിശീലകൻ പെപ് ലിൻഡേഴ്സ് ആവും ഇന്ന് പരിശീലകൻ്റെ റോൾ അണിയുക.