ജപ്പാന്‍ ഓപ്പണ്‍: സൈന നെഹ്‌വാളിന് തോല്‍വി

വ്യാഴം, 10 സെപ്‌റ്റംബര്‍ 2015 (15:01 IST)
ജപ്പാന്‍ ഓപ്പണ്‍ ബാഡ്‌മിന്റണ്‍ സൂപ്പര്‍ സീരീസില്‍ ഇന്ത്യയുടെ താരം സൈന നെഹ്‌വാളിന് തോല്‍വി. ലോകം  ഒന്നാം നമ്പര്‍ താരമായ സൈന ജാപ്പനീസ്  താരമായ മിനാത്‌സു മിതാനിയോടാണ് പരാജയപ്പെട്ടത്.
 
മത്സരം 40 മിനിറ്റ് നീണ്ടു നിന്നു. സ്കോര്‍ 13 - 21, 16 - 21. ബുധനാഴ്ച നടന്ന ആദ്യറൗണ്ടില്‍ ഇന്ത്യയുടെ പി വി സിന്ധുവിനെ തോല്‍പിച്ചാണ് 18ആം സ്ഥാനക്കാരിയായ മിതാനി രണ്ടാം റൗണ്ടില്‍ എത്തിയത്. മിതാനി സൈനയെയും പരാജയപ്പെട്ടുത്തിയതോടെ വനിത സിംഗിള്‍സില്‍ ഇന്ത്യന്‍ മുന്നേറ്റത്തിന് അവസാനിച്ചു. 
 
ഇതിനിടെ, ജ്വാല ഗുട്ട - അശ്വിനി പൊന്നപ്പ സഖ്യം കഴിഞ്ഞദിവസം ഡബിള്‍സില്‍ തോറ്റിരുന്നു.   ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് സിന്ധുവിന് എതിരെ ജയിച്ചതെങ്കില്‍ സൈനക്കെതിരെ മിതാനി തികഞ്ഞ ആധിപത്യം പുലര്‍ത്തി.

വെബ്ദുനിയ വായിക്കുക