ബ്ളാസ്റ്റേഴ്സ് വീണ്ടും സമനിലയില്‍ കുടുങ്ങി

Webdunia
തിങ്കള്‍, 10 നവം‌ബര്‍ 2014 (10:40 IST)
ഇന്ത്യൻ സൂപ്പർ ലീഗിൽ കേരളാ ബ്ളാസ്റ്റേഴ്സിന് മറ്റൊരു സമനില കൂടി. ഡൽഹി ഡൈനമോസിനെതിരെ ഇന്നലെ കൊച്ചിയില്‍ നടന്ന മത്സരത്തില്‍ ഇരു ടീമുകളും ഗോൾരഹിത സമനിലയിൽ പിരിയുകയായിരുന്നു.

മത്സരത്തിലുടനീളം മികച്ച പ്രകടനം പുറത്തെടുത്തിട്ടും ഫിനിഷിംഗിലെ പതിവ് ദൗർബല്യമാണ് ബ്ളാസ്റ്റേഴ്സിന് വിനയായതെങ്കില്‍ മികച്ച മുന്നേറ്റങ്ങള്‍ നടത്തുന്നതില്‍ പരാജയപ്പെട്ടതാണ് ഡൈനമോസിന് വിനയായത്. പരിക്കിൽനിന്ന് മോചിതനായെത്തിയ ഇയാൻ ഹ്യൂമിനെയും ബാരിസിക്കിനെയും കളത്തിലിറക്കി ആക്രമണം ശക്തിപ്പെടുത്താൻ ബ്ളാസ്റ്റേഴ്സ് ശ്രമിച്ചെങ്കിലും ലക്ഷ്യത്തിലെത്തിയില്ല.

ഇരുപകുതികളിലുമായി നാലോളം നല്ല അവസരങ്ങൾ ബ്ളാസ്റ്റേഴ്സിന് ലഭിച്ചിരുന്നു. എന്നാൽ ഡൽഹി പ്രതിരോധത്തിൽത്തട്ടി തുടക്കത്തിലെ ആക്രമണങ്ങളുടെ മുനയൊടിഞ്ഞു. പിന്നീട് ഒരു ടീമുകളും സമനിലയ്ക്ക് മാത്രമായി കളിക്കുന്നതു പോലെയായിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.