ഇന്ത്യന്‍ സൂപ്പര്‍ ലീഗ് രണ്ടാം സീസണിലേക്കുള്ള താരലേലം മുംബൈയില്‍ പുരോഗമിക്കുന്നു. പ്രമുഖ ഇന്ത്യന്‍ താരമായ സുനില്‍ ഛേദ്രിയെ 1.2 കോടിക്ക് മുംബൈ എഫ് സി സ്വന്തമാക്കിയപ്പോള്‍ യൂജിങ്‌സന്‍ ലിംഗ്‌ദോയെ 1.05 കോടി രൂപയ്ക്ക് പൂനെ എഫ് സി സ്വന്തമാക്കി.
ഇന്ത്യന്‍ ക്യാപ്‌റ്റന്‍ സുനില്‍ ഛേദ്രിയുടെ അടിസ്ഥാനവില 80 ലക്ഷം രൂപയായിരുന്നു. 27.50 ലക്ഷം രൂപ മാത്രമായിരുന്നു യൂജിങ്സന്‍ ലിംഗ്‌ദോയുടെ അടിസ്ഥാനവില. മലയാളി പ്രതിരോധ താരം അനസ് എടത്തോടികയെ 41 ലക്ഷത്തിന് ഡല്‍ഹി ഡൈനാമോസ് സ്വന്തമാക്കി.
അവസാന നിമിഷമാണ് 40 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന അനസിനുവേണ്ടി ഡല്‍ഹി രംഗത്തെത്തിയത്. ഡല്‍ഹി ജഴ്‌സിയില്‍ റോബര്‍ട്ടോ കാര്‍ലോസ് എന്ന ഫുട്‌ബോള്‍ മഹാരഥന്റെ കീഴിലായിരിക്കും അനസ് ഇനി കാല്‍പന്തുകളി പരിശീലിക്കുക.
മിഡ്ഫീല്‍ഡര്‍ ജാക്കി ചന്ദ്‌സിംഗിനെ 45 ലക്ഷം രൂപക്ക് എഫ്‌സി പുനൈ സിറ്റിയും മിഡ്ഫീല്‍ഡര്‍ തോയി സിംഗിനെ 86 ലക്ഷം രൂപയ്ക്ക് ചെന്നൈയിന്‍ എഫ്‌സിയും വാങ്ങി. ഇന്ത്യന്‍ കളിക്കാരെ ടീമിലെത്തിക്കാന്‍ ഓരോ ടീമിനും 5.5 കോടി രൂപവരെ ചെലവിടാം.