റിയോ ഒളിംപിക്സില്‍ ഹോക്കിയില്‍ ഇന്ത്യയുടെ പുരുഷ, വനിതകള്‍ക്ക് തോല്‍വി. പുരുഷ ഹോക്കിയില്‍ ജര്‍മ്മനിയോട് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ഇന്ത്യ തോറ്റിരുന്നു. വനിത ഹോക്കിയില്‍ ബ്രിട്ടനെതിരെ രണ്ടാം മത്സരത്തിനിറങ്ങിയ ഇന്ത്യയെ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്കാണ് ബ്രിട്ടണ്‍ തോല്പിച്ചത്.