ആ ഷോട്ട് ഒരു രാജ്യത്തിന്റെ ആഘോഷമാണെന്ന് അറിയില്ലായിരുന്നു: ഗോറ്റ്സെ

Webdunia
ചൊവ്വ, 15 ജൂലൈ 2014 (10:36 IST)
എന്തു പറയണമെന്ന് എനിക്കറിയില്ല. ഗോളടിക്കുക എന്നതു മാത്രമായിരുന്നു ലക്ഷ്യം. അതിനുശേഷം എന്താണുണ്ടാവുകയെന്ന് യഥാര്‍ഥത്തില്‍ ചിന്തിച്ചിട്ടില്ല.

അവസാന നിമിഷം തന്റെ കാലില്‍ നിന്നും അര്‍ജന്‍റീന വലയിലേക്ക് പന്ത് പാഞ്ഞപ്പോള്‍ അവിശ്വസനീയം എന്നാണ് എനിക്ക് തോന്നിയതെന്ന് ജര്‍മനിക്ക് കപ്പ് നേടികൊടുത്ത മാരിയോ ഗോറ്റ്സെ. എന്റെ കാലിന്‍ നിന്ന് പിറന്നത് ഒരു രാജ്യത്തിന്റെ ആഘോഷമാണെന്ന് അറിയില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ടീമിനും രാജ്യത്തിനും ഇത് ഒരുപോലെ ആഘോഷനിമിഷമാണ്... ലോകകപ്പ് നേടുകയെന്ന സ്വപ്നം യാഥാര്‍ഥ്യമായിരിക്കുന്നു... പ്രത്യേകിച്ചും ബ്രസീലില്‍ വെച്ച് -മാറക്കാനയിലെ മത്സരശേഷം വികാരത്തള്ളിച്ചയില്‍ ഗോറ്റ്സെ പറഞ്ഞു. അവസാന മിനിറ്റില്‍ മിറോസ്ളാവ് ക്ളോസെക്ക് പകരക്കാരനായാണ് ഗോറ്റ്സെ കളത്തിലത്തെിയത്.