ടീമിന് ആശ്വാസം പകരാന്‍ ലൂസേഴ്സ് ഫൈനലില്‍ നെയ്മറെത്തും

Webdunia
വെള്ളി, 11 ജൂലൈ 2014 (09:55 IST)
ഫിഫ ലോകകപ്പില്‍ ജര്‍മനിയോട് ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി ഏറ്റുവാങ്ങിയ ബ്രസീല്‍ ടീമിന് ആശ്വാസമായി ലൂസേഴ്സ് ഫൈനലില്‍ നെയ്മര്‍ ടീമിനടുത്തത്തെും.

ക്വാര്‍ട്ടറില്‍ കൊളംബിയക്കെതിരെയുള്ള മത്സരത്തിലാണ് നെയ്മര്‍ക്ക് പരിക്കേറ്റത്. നെയ്മറില്ലാതെ സെമിയില്‍ ജര്‍മനിയില്‍ നിന്ന് (7-1) നുള്ള തോല്‍വിയാണ് ടീം ഏറ്റുവാങ്ങിയത്. ലൂസേഴ്സ് ഫൈനലില്‍ നെതര്‍ലന്‍ഡ്സിനെ നേരിടുന്ന ബ്രസീലിന് ആത്മവിശ്വാസം പകരാന്‍ നെയ്മറത്തെുമെന്ന് ബ്രസീല്‍ ഫുട്ബാള്‍ ഫെഡറേഷന്‍ പറഞ്ഞു.

തീര്‍ച്ചയായും നെയ്മര്‍ അടുത്ത മത്സരത്തില്‍ ടീമിനടുത്തത്തെും - ഫെഡറേഷന്‍ വക്താവ് റോഡ്രിഗ പെയ്വ വെബ്സൈറ്റില്‍ നല്‍കിയ പ്രസ്താവനയില്‍ പറഞ്ഞു. ക്യാപ്റ്റന്‍ തിയാഗോ സില്‍വക്ക് സസ്പെന്‍ഷന്‍ മൂലം പുറത്തിരിക്കേണ്ടി വന്നതും ആതിഥേയര്‍ക്ക് തിരിച്ചടിയാവുകയായിരുന്നു.