ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ തിങ്കളാഴ്ച നടന്ന ആവേശകരമായ പോരാട്ടത്തില്‍ എഫ് സി മുംബൈയ്ക്ക് എതിരെ പുനെ സിറ്റി എഫ് സിക്ക് വന്‍ വിജയം. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് ആയിരുന്നു പുനെ സിറ്റിയുടെ വിജയം.
തുര്‍ക്കി താരം തുങ്കേ സാന്‍ലിയാണ് പുനെയുടെ രണ്ട് വിജയഗോളുകള്‍ നേടിയത്. ഇന്ത്യന്‍ താരം ഇസറെല്‍ ഗുരുങ് ആണ് പുനെയുടെ മൂന്നാം ഗോള്‍ നേടിയത്. മുംബൈയ്ക്കു വേണ്ടി മുന്‍ ഫ്രഞ്ച് താരം ഫ്രഡറിക് പിക്വനേയാണ് ഒരു ഗോള്‍ നേടിയത്.
ആവേശകരമായ മത്സരമായിരുന്നു പുനെയിലെ ഛത്രപതി സ്പോര്‍ട്സ് കോംപ്ലക്സ് സ്റ്റേഡിയത്തില്‍ നടന്നത്. കളിയില്‍ പുനെയ്ക്ക് തന്നെയായിരുന്നു മുന്‍തൂക്കം. ടീമെന്ന നിലയില്‍ മികച്ച ഒത്തിണക്കമാണ് അവര്‍ കാഴ്ചവെച്ചത്. 12ആം മിനിറ്റില്‍ പുനെ ആയിരുന്നു ആദ്യം ഗോളടിച്ചത്.