സെര്‍ബിയയുടെ ലോക ഒന്നാം ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിന്റെ വിസ വീണ്ടും റദ്ദാക്കി ഓസ്‌ട്രേലിയ. മൂന്നു വര്‍ഷത്തേക്ക് ഓസ്ട്രേലിയയിൽ പ്രവേശിക്കുന്നതിനാണ് വിലക്ക്. കോടതി വിധിയുടെ പിന്‍ബലത്തില്‍ ഓസ്‌ട്രേലിയയില്‍ തുടരുന്ന ജോക്കോവിച്ചിന്റെ വിസ കുടിയേറ്റ വകുപ്പ് മന്ത്രിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് റദ്ദാക്കുകയായിരുന്നു.
കൊവിഡ് വാക്‌സിൻ എടുക്കാതെ ഓസ്ട്രേലിയയിൽ പ്രവേശിച്ചതിനെ തുടർന്നാണ് നടപടിയെന്നും പൊതുതാത്‌പര്യം കണക്കിലെടുത്ത് വിസ റദ്ദാക്കാനുള്ള തീരുമാനമെടുത്തതെന്നും കുടിയേറ്റ മന്ത്രി അലെക്‌സ് ഹോക് വ്യക്തമാക്കി. അതേസമയം ഓസ്ട്രേല്യൻ സര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ വീണ്ടും കോടതിയെ സമീപിക്കുമെന്ന് താരത്തിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി.