റാഫേല്‍ നദാല്‍, ഡേവിഡ് ഫെറര്‍, ഫെലിസിയാനോ ലോപസ്, മാര്‍ക് ലോപസ് എന്നിവരടങ്ങുന്ന കരുത്തുറ്റ താരനിരയാണ് സ്‌പെയിനിന്റേത്. ലിയാണ്ടര്‍ പെയിസ്, സാകേത് മൈനേനി, രാംകുമാര്‍ രാമനാഥന്‍ എന്നിവരാണ് ഇന്ത്യന്‍ ടീം അംഗങ്ങള്‍.
1966, 1974, 1984 വര്‍ഷങ്ങളിലെ റണ്ണേര്‍സ് അപ്പാണ് ഇന്ത്യ. ഇന്ന് നടക്കുന്ന പുരുഷ സിംഗിള്‍സില്‍ ഇന്ത്യന്‍ യുവതാരം രാംകുമാര്‍ രാമനാഥന്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരം റാഫേല്‍ നദാലുമായും, സാകേത് മൈനേനി ഡേവിഡ് ഫെററുമായും ഏറ്റുമുട്ടും.