കോമൺവെൽത്ത് ഗെയിംസ്: മീരാഭായ് ചാനുവിലൂടെ ഇന്ത്യക്ക് ആദ്യ സ്വർണം

വ്യാഴം, 5 ഏപ്രില്‍ 2018 (15:24 IST)
മീരാഭായ് ചാനുവിലൂടെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് ആദ്യ സ്വർണം. വനിതാവിഭാഗം  48 കിലോ വിഭാഗത്തില്‍ ഭാരോദ്വഹനത്തിൽ റെക്കോ‍ർഡോടെയാണ് മണിപ്പുരിൽ നിന്നുള്ള താരത്തിന്റെ സ്വർണ നേട്ടം.

ആകെ 196 കിലോഗ്രാം ഉയർത്തി കോമൺവെൽത്ത് റെക്കോർഡോടെയാണ് ചാനുവിന്റെ സുവർണനേട്ടം. സ്നാച്ചിൽ 86 കിലോയും ക്ലീൻ ആൻഡ് ജെർക്കില്‍ 110 കിലോയുമാണ് ചാനു ഉയർത്തിയത്.

നിലവിലെ ലോക ചാമ്പ്യനാ‍ണ് മീരാഭായ്. നേരത്തെ പു​രു​ഷ​ന്മാ​രു​ടെ 56 കി​ലോ കി​ലോ​ഗ്രാം ഭാ​രോ​ദ്വ​ഹ​ന​ത്തി​ൽ പി ​ഗു​രു​രാ​ജ വെ​ള്ളി മെ​ഡ​ൽ നേടിയിരുന്നു. 295 കിലോ ഉയർത്തിയാണ് ഗുരുരാജ വെള്ളി മെഡൽ നേടിയത്.

അതേസമയം, പ്രതീക്ഷയോടെ നീന്തൽകുളത്തിലിറങ്ങിയ മലയാളി താരം സജൻ പ്രകാശിന് മികവു കാട്ടാനായില്ല. സജൻ ഹീറ്റ്സിൽ പുറത്തായി. കോമൺവെൽത്ത് ഗെയിംസ് ലക്ഷ്യമിട്ട് ഒരു മാസത്തെ കഠിന പരിശീലനത്തിലായിരുന്നു താരം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍