സന്നാഹ മൽസരത്തിൽ തായ്‌ലൻഡിൽ ബ്ലാസ്റ്റേഴ്സിനു വിജയം

തിങ്കള്‍, 19 സെപ്‌റ്റംബര്‍ 2016 (11:57 IST)
സന്നാഹ മൽസരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനു വിജയം. ഫ്രായെ യുണൈറ്റഡ്, ബിഇസി ടെറോ സംയുക്ത ടീമിനെതിരെ 1–0ന് ആയിരുന്നു മഞ്ഞപ്പടയുടെ വിജയം. മൈക്കൽ ചോപ്രയാണ് ബ്ലാസ്റ്റേഴ്സിനു വേണ്ടി ഗോള്‍ നേടിയത്.
 
ഒക്ടോബർ ഒന്നിനാണ് ഐഎസ്എല്ലില്‍ ബ്ലാസ്റ്റേഴ്സിന്റെ ആദ്യമത്സരം.ഗുവാഹത്തിയിൽ വച്ച് നടക്കുന്ന മത്സരത്തില്‍ നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികള്‍. ആദ്യ സീസണിൽ മികച്ച ഫിറ്റ്നസ് നിലവാരം ഇല്ലാതെയാണ് ചോപ്ര കളത്തിലിറങ്ങിയത്. എന്നാല്‍ ഇത്തവണ മികച്ച പ്രകടനം നടത്താന്‍ സാധിക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക