ചൈനീസ് ഓപ്പണ്‍ സീരീസ്: പി വി സിന്ധു ഫൈനലില്‍

ശനി, 19 നവം‌ബര്‍ 2016 (18:05 IST)
ചൈനീസ് ഓപ്പണ്‍ സീരീസില്‍ ഇന്ത്യയുടെ ബാഡ്‌മിന്റണ്‍ താരം പി വി സിന്ധു ഫൈനലില്‍. ദക്ഷിണ കൊറിയന്‍ താരത്തെ തോല്പിച്ചാണ് പി വി സിന്ധു ചരിത്രനേട്ടം സ്വന്തമാക്കിത്. ദക്ഷിണ കൊറിയയുടെ സുങ് ജി ഹ്യൂനെ 11-21, 23-21, 21-19നു തോല്പിച്ചാണ് സിന്ധു വിജയിച്ചത്.
 
ഞായറാഴ്ചയാണ് ചൈനീസ് ഓപ്പണ്‍ സീരീസ് ഫൈനല്‍. ചൈനയുടെ സുന്‍ യുവാണ് സിന്ധുവിന്റെ എതിരാളി. ചൈനീസ് മേധാവിത്വം പുലര്‍ത്തുന്ന ഈ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് ഇന്ത്യ ഫൈനലില്‍ എത്തുന്നത്. സൈന നെഹ്‌വാള്‍ ആയിരുന്നു 2014ല്‍ ചൈനീസ് ഓപ്പണ്‍ സീരീസ് ജേതാവ്.
 
കഴിഞ്ഞവര്‍ഷവും സൈന ഫൈനലില്‍ എത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. 

വെബ്ദുനിയ വായിക്കുക