ചൈന ഓപ്പണ്‍ ബാഡ്‌മിന്റണ്‍: സൈന നേവാള്‍ ഫൈനലില്‍

ശനി, 14 നവം‌ബര്‍ 2015 (17:30 IST)
പ്രമുഖ താരം സൈന നേവാള്‍ ചൈന ഓപ്പണ്‍ ബാഡ്‌മിന്റണ്‍ ഫൈനലില്‍ കടന്നു. നിലവിലെ ചൈന ഓപ്പണ്‍ ചാമ്പ്യന്‍ കൂടിയായ സൈന സെമി ഫൈനലില്‍ ഏഴാം സീഡായ ചൈനയുടെ തന്നെ യിഹാന്‍ വാങ്ങിനെയാണ് തോല്‍പിച്ചത്.
 
നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സൈന യിഹാന്‍ വാങ്ങിനെ തോല്‍പിച്ചത്. 21 - 13,  21 - 18 നാണ് സൈന ഫൈനല്‍ ഉറപ്പിച്ചത്. ഇത് മൂന്നാം തവണയാണ് വാങ്ങിനെ സൈന തോല്‍പിക്കുന്നത്.
 
ഫൈനലില്‍ ചൈനയുടെ ലി സുരെയ് ആണ് സൈനയുടെ എതിരാളി. ലണ്ടന്‍ ഒളിംപിക്‌സിലെ സ്വര്‍ണമെഡല്‍ ജേതാവാണ് സുരെയ്.

വെബ്ദുനിയ വായിക്കുക