ഏഷ്യൻ ഗെയിംസിൽ 13 വർഷങ്ങൾക്ക് ശേഷം ചെസ് വീണ്ടുമെത്തുന്നു, പ്രജ്ഞാനന്ദ, കൊനേരു ഹംപി ഇന്ത്യൻ പ്രതീക്ഷകൾ സജീവം

ഞായര്‍, 24 സെപ്‌റ്റംബര്‍ 2023 (15:41 IST)
ഏഷ്യന്‍ ഗെയിംസിന്റെ ആവേശത്തിന് ഔദ്യോഗികമായി തുടക്കമായിരിക്കുകയാണ്. പ്രതീക്ഷ നല്‍കുന്ന നിരവധി താരങ്ങളാണ് ഇത്തവണ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ സംഘത്തിലുള്ളത്. 655 അംഗ സംഘത്തെയാണ് ഇത്തവണ ഇന്ത്യ ഗെയിംസിനായി അയച്ചിരിക്കുന്നത്. ഇത്രയും വലിയ സംഘത്തെ ഇന്ത്യ ഏഷ്യന്‍ ഗെയിംസിനയക്കുന്നത് ഇതാദ്യമാണ്. 2018ല്‍ ജക്കാര്‍ത്തയില്‍ നടന്ന അവസാനത്തെ ഏഷ്യന്‍ ഗെയിംസില്‍ 70 മെഡലുകളുമായി എട്ടാം സ്ഥാനത്തായിരുന്നു ഇന്ത്യ.
 
കടുത്ത മുന്നൊരുക്കങ്ങള്‍ നടത്തി ഇന്ത്യന്‍ സംഘം ഇത്തവണ ഇറങ്ങുമ്പോള്‍ 100 മെഡലുകളില്‍ കൂടുതലാണ് ഇന്ത്യ ലക്ഷ്യം വഹിക്കുന്നത്. 13 വര്‍ഷങ്ങള്‍ക്ക് ശേഷം ചെസ് വീണ്ടും മത്സര ഇനമാകുന്നു എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. ഇത്തവണ ചെസില്‍ ഉറച്ച മെഡല്‍ പ്രതീക്ഷയാണ് ഇന്ത്യക്കുള്ളത്. വനിതകളില്‍ 2 ഏഷ്യന്‍ ഗെയിംസുകളില്‍ സ്വര്‍ണമെഡല്‍ നേടിയ കൊനേരും ഹംപി, ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ വിസ്മയിപ്പിക്കുന്ന പ്രകടനം നടത്തിയ പ്രജ്ഞാനന്ദ പി ഹരികൃഷ്ണ എന്നിവരെല്ലാം തന്നെ ഇന്ത്യയ്ക്കായി മികച്ച പ്രകടനങ്ങള്‍ നടത്തിയ താരങ്ങളാണ്.വനിതകളില്‍ 2010ലെ ഏഷ്യന്‍ ഗെയിംസില്‍ വെങ്കല മെഡല്‍ നേടിയ ഹരിക ദ്രോണാവാലിയും 10 പേരടങ്ങുന്ന ഇന്ത്യന്‍ ചെസ് സംഘത്തിന് കരുത്ത് നല്‍കുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍