സുവാരസിനെ ഇങ്ങനെ ശിക്ഷിക്കേണ്ടായിരുന്നു: കെല്ലിനി

ശനി, 28 ജൂണ്‍ 2014 (12:07 IST)
ഉറുഗ്വേ താരം ലൂയിസ് സുവാരസിന് ഫിഫ നൽകിയ വിലക്ക് കൂടിപ്പോയെന്ന് കടിയേറ്റ ഇറ്റാലിയൻ ഡിഫൻഡർ കെല്ലിനി. തന്നെ കടിച്ചതിന്റെ പേരിൽ സുവാരസിനെ ഇങ്ങനെ ശിക്ഷിക്കേണ്ടായിരുന്നു എന്നാണ് കെല്ലിനി പറയുന്നത്. സുവാരസിനോട് തനിക്ക് ഇപ്പോഴും വ്യക്തിപരമായി ദേഷ്യമൊന്നുമില്ലെന്നും കെല്ലിനി പറഞ്ഞു.

കളിക്കളത്തിൽ നടന്ന സംഭവങ്ങളെ പ്രതികാര ബുദ്ധിയോടെ കാണുന്ന സ്വഭാവക്കാരനല്ല താനെന്നും ഇറ്റാലിയൻ ഡിഫൻഡർ പറഞ്ഞു. ഉറുഗ്വേക്കെതിരായ മത്സരത്തിൽ ടീം തോറ്റു പോയതിൽ മാത്രമാണ് നിരാശയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കളിക്കിടെ ഇറ്റലിയുടെ ജോര്‍ജിയോ ചില്ലിനിയെ കടിച്ചതിനാണ് സുവാരസിനെ ഒമ്പത് കളികളില്‍ നിന്നും നാലുമാസത്തേക്കും ഫിഫ വിലക്കിയിരിക്കുന്നത്. ഫിഫയുടെ അച്ചടക്കസമിതിയാണ് ഈ തീരുമാനമെടുത്തത്.

മത്സരത്തിനിടെ ചില്ലിനിയെ സുവാരസ് കടിക്കുന്നത് റഫറിയുടെ ശ്രദ്ധയില്‍ പെട്ടിരുന്നില്ല. പിന്നീട് ചില്ലിനി പരാതി നല്‍കുകയും വീഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തതിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഫിഫ നടപടിയെടുത്തിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക