ഇന്ത്യന്‍ ജിംനാസ്റ്റിക് ക്യാമ്പില്‍ ലൈംഗിക വിവാദം; കോച്ചിനെതിരെ താരം
ബുധന്‍, 17 സെപ്‌റ്റംബര്‍ 2014 (12:07 IST)
ഏഷ്യന്‍ ഗെയിംസ് പടിവാതില്‍ക്കല്‍ നില്‍ക്കവെ ഇന്ത്യന്‍ ജിംനാസ്റ്റിക് ക്യാമ്പില്‍ ലൈംഗിക വിവാദം തലയുയര്‍ത്തി. കോച്ചും മുതിര്‍ന്ന കളിക്കാരനും ചേര്‍ന്ന് ലൈംഗിക പരാമര്‍ശങ്ങളിലൂടെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തവെന്നാണ് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ഇതേ തുടര്‍ന്ന് ദക്ഷിണ കൊറിയയിലെ ഇഞ്ചിയോണില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കേണ്ട കോച്ചിനും കളിക്കാരനോടും അന്വേഷണത്തിനായി ഡല്‍ഹിയില്‍ തങ്ങാന്‍ പൊലീസ് ആവശ്യപ്പെട്ടു.
രണ്ടാഴ്ച മുമ്പ് രാവിലെ പരിശീലനത്തിന് എത്തിയ തന്റെ അടിവസ്ത്രത്തെ കുറിച്ച് കോച്ചും മുതിര്‍ന്ന കളിക്കാരനും പരാമര്‍ശം നടത്തുകയായിരുന്നു. അതിനുശേഷം പരിശീലനം തുടര്‍ന്ന തന്റെ ശരീരത്തെക്കുറിച്ചായി വിവരണം. പിന്നീട് അശ്‌ളീല ആംഗ്യങ്ങളും കാണിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് മാനസികമായി തകര്‍ന്ന താന്‍അധികൃതര്‍ക്ക് പരാതി നല്‍കി. എന്നാല്‍ പരാതി പിന്‍ വലിക്കാനാണ് അധികൃതര്‍ തന്നോട് പറഞ്ഞതെന്നും പെണ്‍കുട്ടി വ്യക്തമാക്കി.
ലൈംഗിക ചൂഷണങ്ങള്‍ക്ക് എതിരെയുള്ള സമിതിയിലും പരാതി നല്‍കിയെങ്കിലും രണ്ടാഴ്ച കഴിഞ്ഞിട്ടും നടപടി ഉണ്ടായില്ല. ഈ സമയം കോച്ചും കളിക്കാരനും തന്നെ ആക്രമിക്കുമെന്നും ഭീക്ഷണിപ്പെടുത്തി. തുടര്‍ന്നാണ് താന്‍ പൊലീസില്‍ പരാതി സമര്‍പ്പിച്ചതെന്ന് പെണ്‍കുട്ടി വ്യക്തമാക്കി. അതേസമയം സംഭവത്തെക്കുറിച്ച് അറിയില്ലെന്ന് കായികമന്ത്രാലയം അറിയിച്ചു. ഡല്‍ഹി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.