2022 ലെ പത്തൊന്‍പതാമത് ഏഷ്യന്‍ ഗെയിംസിനുള്ള വേദിയായി ചൈനയിലെ ഹാങ്ഷു നഗരത്തെ തെരഞ്ഞെടുത്തു. ഒളിംപിക് കൗണ്‍സില്‍ ഓഫ് ഏഷ്യയാണ് ഹാങ്ഷുവിനെ 19 മത് ഏഷ്യന്‍ ഗെയിംസിനുള്ള വേദിയായി തെരഞ്ഞെടുത്തത്. ഇത് മൂന്നാം തവണയാണ് ചൈന ഏഷ്യന്‍ ഗെയിംസിന് വേദിയാകുന്നത്.
വേദിക്കായി അവസാനഘട്ടത്തില്‍ ഹാങ്ഷു മാത്രമാണ് മത്സരരംഗത്തുണ്ടായിരുന്നത്. അതിനാല്‍ ഐകകണ്‌ഠേനയായിരുന്നു തെരഞ്ഞെടുപ്പ്. ചൈനയുടെ വികസനത്തില്‍ നിര്‍ണായക പങ്ക് വഹിക്കാന്‍ ഏഷ്യന്‍ ഗെയിംസിനാകുമെന്ന് ഒളിംപിക് കൗണ്‍സില്‍ ഓഫ് ഏഷ്യ അധികൃതര്‍ അറിയിച്ചു.
2022ലെ വിന്റര്‍ ഒളിംപിക്‌സിനും ചൈന തന്നെയാണ് ആതിഥേയത്വം വഹിക്കുക. 1990ല്‍ ബെയ്ജിങ്ങിലും 2010ല്‍ ഗാങ്ഷുവിലുമാണ് ഇതിനുമുന്‍പ് ഏഷ്യന്‍ ഗെയിംസ് വേദിയായത്. ഇന്തോനേഷ്യയിലാണ് 2018ലെ ഏഷ്യന്‍ ഗെയിംസ് നടക്കുക.
ചൈനയുടെ വികസനത്തില്‍ നിര്‍ണായക പങ്ക് വഹിക്കാന്‍ ഏഷ്യന്‍ ഗെയിംസിനാകുമെന്ന് ഒളിംപിക് കൗണ്‍സില്‍ ഓഫ് ഏഷ്യ അധികൃതര്‍ അറിയിച്ചു. ചൈനയുടെ കായികമേഖലക്കുള്ള അംഗീകാരമായിതിനെ കരുതുന്നുവെന്നും ഏറ്റവും മികച്ച രീതിയില്‍ ഗെയിംസ് നടത്തുമെന്നും ഹാങ്ഷു നഗരത്തിലെ മേയര്‍ സോങ് ഹോങ്മിങ് പറഞ്ഞു.