960 ചെസ്‌: ആനന്ദ്‌ ഫൈനലില്‍

വെള്ളി, 17 ഓഗസ്റ്റ് 2007 (14:50 IST)
FILEFILE
ജര്‍മ്മനിയിലെ മെയ്‌ന്‍സില്‍ നടക്കുന്ന ചെസ്‌ 960 ലോക ചാംപ്യന്‍ഷിപ്പിന്‍റെ ഫൈനലില്‍ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദും നിലവിലെ ചാംപ്യന്‍ ലിവോണ്‍ ആറോണിയനും തമ്മില്‍ ഏറ്റുമുട്ടും.

ടൂര്‍ണമെന്‍റിലെ പ്രാഥമിക മത്സരങ്ങളുടെ രണ്ടാം ദിവസം വിശ്വനാഥന്‍ ആനന്ദ്‌ രണ്ടു വിജയവും ഒരു സമനിലയും നേടി. അതേ സമയം ആനന്ദ്‌ ആദ്യ ദിനത്തില്‍ മൂന്നു സമനില വഴങ്ങിയിരുന്നു.

നേരത്തെ നടന്ന മറ്റ്‌ മത്സരങ്ങളില്‍ റുസ്‌തം കസിംഷനോവിനെയും എറ്റിയന്‍ ബാക്‌റോട്ടിനെയും തോല്‍പിക്കുകയും ആറോണിയനുമായി സമനില നേടുകയുംചെയ്‌താണ്‌ ഫൈനലിന്‌ അര്‍ഹത നേടാന്‍ കാര്‍ണമായത്‌.

വെബ്ദുനിയ വായിക്കുക