ഹെനിനു മാഡ്രിഡില്‍ കിരീടം

തിങ്കള്‍, 12 നവം‌ബര്‍ 2007 (11:13 IST)
WDFILE
ലോക ഒന്നാം നമ്പറായി നില്‍ക്കുന്നത് എന്തുകൊണ്ടാണെന്ന് ജസ്റ്റിന്‍ ഹെനിന്‍ കാട്ടിത്തന്നു. സീസണിലെ അവസാന ടൂര്‍ണമെന്‍റില്‍ പെടുന്ന സോണി ഐറിക്‍സണ്‍ ചാമ്പ്യന്‍ഷിപ്പില്‍ മുന്‍ ഒന്നാം നമ്പര്‍ മരിയാ ഷറപോവയെ കീഴടക്കിയാണെ ഹെനിന്‍ കിരീടം പിടിച്ചത്. മൂന്നു മണിക്കൂര്‍ നീണ്ട മത്സരത്തില്‍ 5-7, 7-5, 6-3 നായിരുന്നു ഹെനിന്‍റെ ജയം.

റൌണ്ട് റോബിന്‍ അടിസ്ഥാനത്തിലായിരുന്നു ടൂര്‍ണമെന്‍റ്. ഒന്നാമത്തെ സെറ്റില്‍ എതിരാളിക്കു നല്ല മത്സരം കാട്ടിക്കൊടുത്ത ഹെനിന്‍ രണ്ടാമത്തെയും മൂന്നാമത്തെയും സെറ്റുകളില്‍ റഷ്യന്‍ താരത്തെ കീഴടക്കുകയായിരുന്നു. ഈ മത്സര വിജയത്തോടെ പരാജയമറിയാത്ത 25 മത്സരങ്ങള്‍ ഹെനിന്‍ പൂര്‍ത്തിയാക്കി.

ഇക്കാര്യത്തില്‍ ഹെനിന്‍ ഇതേ നേട്ടം പേരിലുള്ള മുന്‍ ഒന്നാം നമ്പര്‍ സ്റ്റെഫിഗ്രാഫ് 1989 സ്ഥാപിച്ച റെക്കോഡിനു ഒപ്പമെത്തി. ഇതോടോപ്പം തന്നെ മാര്‍ട്ടീന ഹിംഗിസ് കത്തി നിന്ന കാലത്ത് നേടിയ ഒരു സീസണില്‍ പത്തു കിരീടമെന്ന നേട്ടവും ബെല്‍ജിയം കാരി സ്വന്തമാക്കി. ഒരു വര്‍ഷം 5 ദശലക്ഷം ഡോളര്‍ സമ്പാദിക്കുന്ന ആദ്യ വനിതാ താരവുമായി‍.

തോളിനു പരുക്കു മൂലം കളത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്ന ഷറപോവ മത്സര രംഗത്തേക്കു മടങ്ങിവന്ന അദ്യ ടൂര്‍ണമെന്‍റില്‍ തന്നെ ഫൈനലിലേക്കും കടന്നു. മാഡ്രിഡിലെ പ്രകടനത്തിലൂടെ തന്‍റെ മത്സര വീര്യം കുറഞ്ഞിട്ടില്ലെന്ന പ്രകടനമാണ് ഷറപോവ പുറത്തെടുത്തത്. 5-6 നു പിന്നില്‍ നിന്ന ശേഷം ഉജ്വലമായി തിരിച്ചു വരവ് നടത്തിയാണ് ഷറപോവ ആദ്യ സെറ്റ് പിടിച്ചെടുത്തത്.

വെബ്ദുനിയ വായിക്കുക