സൗഹൃദ മത്സരത്തില്‍ ഇന്റര്‍മിലാനെ റയല്‍ തകര്‍ത്തു

Webdunia
ഞായര്‍, 11 ഓഗസ്റ്റ് 2013 (10:30 IST)
PRO
PRO
സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍ ഇറ്റാലിയന്‍ ക്ലബ് ഇന്റര്‍മിലാനെ റയല്‍ മാഡ്രിഡ് തകര്‍ത്തു. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ ഇന്റര്‍മിലാന്റെ വലയില്‍ എത്തിച്ചാണ് റയല്‍ വിജയം കണ്ടത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, കകാ, കസീമിറോ എന്നിവരാണ് റയിലിന് വേണ്ടി ഇന്റര്‍മിലാന്റെ വല കുലിക്കിയത്.

മറ്റൊരു സൗഹൃദ മത്സരത്തില്‍ ലിവര്‍പൂളിനെ സെല്‍റ്റിക് പരാജയപ്പെടുത്തി. പന്ത്രണ്ടാം മിനിറ്റില്‍ സെല്‍റ്റികിന്റെ അമിദൊ ബാല്‍ദേ അടിച്ച ഗോളിന് മറുപടി നല്‍കാന്‍ കഴിയാതെ ലിവര്‍പൂള്‍ കീഴടങ്ങുകയായിരുന്നു. പല മികച്ച അവസരങ്ങളും നശിപ്പിച്ചത്താണ് ലിവര്‍പൂളിന്റെ പരാജയത്തിലേക്ക് വഴി വച്ചത്.