സ്വിസ് കിരീടം സ്വന്തമാക്കാന്‍ സച്ചിന്‍ പ്രചോദനമായി: സൈന

ബുധന്‍, 21 മാര്‍ച്ച് 2012 (08:52 IST)
PRO
PRO
സ്വിസ് കിരീടം സ്വന്തമാക്കാന്‍ തനിക്ക് പ്രചോദനമായത് സച്ചിന്‍ ടെണ്ടുല്‍ക്കറുടെ നൂറാം സെഞ്ച്വറിയെന്ന് സൈന നേഹ്‌വാള്‍. ചൈനയുടെ ഷിസിയാന്‍ വാംഗിനെ പരാജയപ്പെടുത്തിയാണ് സൈന ബ്രസല്‍സില്‍ സ്വിസ് ഓപ്പണ്‍ കിരീടം നിലനിര്‍ത്തിയത്

സച്ചിന്‍ സെഞ്ചുറി നേടിയപ്പോള്‍ എന്റെ സെമിഫൈനല്‍ മല്‍സരമായിരുന്നു. സച്ചിനില്‍നിന്ന് എനിക്ക് വലിയ പ്രചോദനമാണു കിട്ടിയത്. എനിക്കും അതിനു കഴിയുമെന്ന് ഞാന്‍ മനസ്സിനെ ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു- സൈന പറഞ്ഞു.

കഴിഞ്ഞവര്‍ഷം മാര്‍ച്ച് 20ന് സ്വിസ് ഓപ്പണിലായിരുന്നു സൈന ഇതിന് മുമ്പ് കിരീടം നേടിയിരുന്നത്. 2011ല്‍ മലേഷ്യ ഓപ്പണിലും ഇന്‍ഡൊനീഷ്യ സൂപ്പര്‍ സീരീസിലും സൂപ്പര്‍ സീരീസ് മാസ്റ്റേഴ്‌സ് ഫൈനലിലും സൈന റണ്ണറപ്പാവുകയായിരുന്നു. അതിനാല്‍ സ്വിസ് കിരീടം നിലനിര്‍ത്തിയത് സൈനയുടെ വന്‍ തിരിച്ചുവരവ് കൂടിയാണ്.

വെബ്ദുനിയ വായിക്കുക