സെലിബ്രിറ്റി ക്രിക്കറ്റ് താരങ്ങളെ വിമാനത്തില്‍നിന്നും ഇറക്കിവിട്ടു!

വെള്ളി, 21 ഫെബ്രുവരി 2014 (16:25 IST)
PRO
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ഹൈദരാബാദിലേക്കുള്ള യാത്രയ്ക്കായി എത്തിയ കേരള സ്ട്രൈക്കേഴ്സ് താരങ്ങളെ വിമാനത്തില്‍ കയറ്റിയില്ലെന്ന് റിപ്പോര്‍ട്ട്.

കൊച്ചിയില്‍ നിന്ന് ഹൈദരാബാദിലേക്കുള്ള യാത്രയ്ക്കായി ഇന്‍ഡിഗോ വിമാനത്തില്‍ കയറിയ ടീമംഗങ്ങള്‍ മോശമായി പെരുമാറിയെന്ന് പരാതി നല്‍കിയതിനെത്തുടര്‍ന്ന് ഇറക്കിവിടുകയായിരുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു..

എയര്‍ഹോസ്റ്റസുമാര്‍ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ നല്‍കിയതിനുപിന്നാലെ ടീമംഗങ്ങള്‍ കൈയടിച്ചതാണ് പ്രശ്നമായതത്രെ. സിസിഎല്‍ ടീമംഗങ്ങളോട് മാപ്പെഴുതി നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു.

എന്നാല്‍ മാപ്പെഴുതി നല്‍കാന്‍ തയാറാകാതെ സിസിഎല്‍ ടീമംഗങ്ങള്‍ ഇന്‍ഡിഗോ വിമാനത്തിലുളള യാത്ര ബഹിഷ്കരിക്കുകയായിരുന്നു. ഇതു സംബന്ധിച്ച് എയര്‍ അതോറിറ്റിക്കു പരാതി നല്‍കാനാണ് സിസിഎല്‍ അംഗങ്ങളുടെ തീരുമാനം.

വിമാനജീവനക്കാരുടെ മോശം പെരുമാറ്റം കാരണം ഇറങ്ങിപ്പോന്നതാണെന്ന് സ്‌ട്രൈക്കേഴ്‌സ് താരങ്ങള്‍ അറിയിച്ചു. ഭോജ്പൂരി ദബാങ്ങിനെതിരെയാണ് അമ്മ കേരള സ്‌ട്രൈക്കേഴ്‌സിന്റെ ശനിയാഴ്ചത്തെ മത്സരം


ചിത്രത്തിന് കടപ്പാട്- സ്ട്രൈക്കേഴ്സ് ഫേസ്ബുക്ക്

വെബ്ദുനിയ വായിക്കുക