ലൂയിസ് സുവാരസ് ക്ലബ് വിട്ടാല്‍ കൊല്ലുമെന്ന് ആരാധകന്റെ ഭീഷണി. ഉറുഗ്വെന്‍ താരമായ സുവാരസ് ലിവര്‍പൂളിന് വേണ്ടിയാണ് കളിക്കുന്നത്. ലിവര്‍പൂള്‍ ടീമിന്റെ ഒരു ആരാധകന്‍ സുവാരസിന്റെ ട്വിറ്റര്‍ അക്കൗണ്ടിലാണ് വധഭീഷണി അറിയിച്ചിരിക്കുന്നത്. സുവാരസ് ക്ലബ് വിട്ടാല്‍ തെരഞ്ഞ്‌പിടിച്ച് കൊല്ലുമെന്നാണ് ആരാധകന്‍ ട്വീറ്ററില്‍ പറഞ്ഞിരിക്കുന്നത്.
2011 ല്‍ 22.8 മില്യണ്‍ പൗണ്ട് രൂപയ്ക്കാണ് ലിവര്‍പൂള്‍ ഡച്ച് ക്ലബായ അജാക്‌സില്‍ നിന്നും സുവാരസിനെ സ്വന്തമാക്കിയത്. 2016 വരെയാണ് സുവാരസിന് ലിവര്‍പൂളുമായുള്ള കരാര്‍. സുവാരസിനെതിരായ വധഭീഷണിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ആഴ്‌സണലാണ് സുവാരസിനെ തങ്ങളുടെ ക്ലബിലെത്തിക്കാന്‍ മുന്‍നിരയില്‍ ഉള്ളത്.