സാവിയോ മെഡീര ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ സഹപരിശീലകനാകും

വ്യാഴം, 19 ജൂലൈ 2012 (18:28 IST)
PRO
PRO
സാവിയോ മെഡീര ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ സഹപരിശീലകനാകും. ഡച്ച് പരിശീലകനായ വിം കോവര്‍മാന്‍സിന്റെ സഹപരിശീലകനായിട്ടാണ് സാവിയോ മെഡീര ചുമതലയേല്‍ക്കുക.

അര്‍മാന്‍ഡൊ കൊളാസോ സ്ഥാനമൊഴിഞ്ഞപ്പോള്‍ സാവിയോ മെഡീര ഇന്ത്യന്‍ ടീമിന്റെ പരിശീലകനായിരുന്നിട്ടുണ്ട്. മുന്‍ഇന്ത്യന്‍ പരിശീലകരായ ബോബ് ഹൂട്ടന്റെയും അര്‍മാന്‍ഡൊ കൊളാസോയുടെയും കീഴില്‍ സാവിയോ മെഡീര സഹ പരിശീലകനായിട്ടുണ്ട്.

മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരമായ സാവിയോ മെഡീര സാല്‍ഗോക്കറിന്റെയും പരിശീലകനായിരുന്നു.

വെബ്ദുനിയ വായിക്കുക