സാനിയ- എലീന സഖ്യം സെമിയില്‍

ഞായര്‍, 10 ഏപ്രില്‍ 2011 (10:55 IST)
ഇന്ത്യന്‍ -റഷ്യന്‍ കൂട്ടുകെട്ടായ സാനിയ മിര്‍സ- എലീന വെസ്‌നിയ സഖ്യം ഫാമിലി സര്‍ക്കിള്‍ കപ്പ് വനിതാ ടെന്നീസില്‍ ഡബിള്‍സിന്റെ സെമിയില്‍ കടന്നു. റഷ്യന്‍-ഓസ്‌ട്രേലിയന്‍ ജോഡിയായ അല കുദ്രായാവസ്‌തേവയേയും അനസ്‌തേഷ്യ റോഡിയോനോവയേയും പരാജയപ്പെടുത്തിയാണ് സാനിയ- എലീന സഖ്യം സെമിയില്‍ കടന്നത്.

റഷ്യന്‍-ഓസ്‌ട്രേലിയന്‍ സഖ്യത്തെ 6-2, 2-6, 2-6 എന്നീ സെറ്റുകള്‍ക്കാണ് സാനിയ -എലീന കൂട്ടുകെട്ട് പരാ‍ജയപ്പെടുത്തിയത്.

ഫാമിലി സര്‍ക്കിള്‍ കപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിന്റെ സിംഗിള്‍സില്‍ സാനിയ മിര്‍സ പരാജയപ്പെട്ടിരുന്നു. ഷുവായി പേംഗ് സാനിയയെ പരാജയപ്പെടുത്തി സെമിഫൈനലില്‍ കടന്നു.

വെബ്ദുനിയ വായിക്കുക