പരുക്കിനെ തുടര്‍ന്ന് വെയ്ന്‍ റൂണി ഏഷ്യന്‍ പര്യടനത്തില്‍ നിന്നും പിന്‍വാങ്ങി. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പം തായ്ലന്ഡിലെത്തിയിരുന്ന ഇംഗ്ളീഷ് ഫുട്ബാളര്‍ വെയ്ന്‍ റൂണിയുടെ കാലില്‍ പരുക്കേറ്റതിനെ തുടര്‍ന്ന് ഇംഗ്ളണ്ടിലേക്ക് മടങ്ങി.
കഴിഞ്ഞദിവസം പരിശീലനത്തിനിടെയാണ് റൂണിക്ക് പരുക്കേറ്റത്. ഒരു മാസത്തോളം റൂണിക്ക് വിശ്രമം വേണ്ടിവരും എന്നാണ് അറിയുന്നത്. ഇതോടെ അടുത്തമാസം നടക്കുന്ന കമ്മ്യൂണിറ്റി ഷീല്‍ഡ് കപ്പിലും ഇംഗ്ളണ്ടും സ്കോട്ട്ലന്‍ഡും തമ്മിലുള്ള സൗഹൃദ മത്സരത്തിലും റൂണി കളിക്കുന്ന കാര്യം സംശയമാണ്.
റൂണിയുടെ പരുക്ക് ടീമിനെ കാര്യമായി ബാധിക്കുമെന്നാണ് ടീമിന്റെ കോച്ച് വിലയിരുത്തുന്നത്.