വെയ്ന്‍ റൂണിയെ വില്‍ക്കാനുദ്ദേശിക്കുന്നില്ല: ഡേവിഡ് മോയസ്
ഞായര്‍, 7 ജൂലൈ 2013 (13:59 IST)
PRO
PRO
വെയ്ന്‍ റൂണിയെ വില്‍ക്കാനുദ്ദേശിക്കുന്നില്ലെന്ന് ഡേവിഡ് മോയസ് വ്യക്തമാക്കി. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പുതിയ പരിശീലകനായ ഡേവിഡ് മോയസ്, വെയ്ന്‍ റൂണിയെ മറ്റു ക്ലബുകള്‍ക്ക് കൊടുക്കില്ലെന്ന് വ്യക്തമാക്കി.
വെയ്ന്‍ റൂണി മാഞ്ചസ്റ്ററിന്റെ കരുത്താണെന്നും ഇനിയും അതങ്ങനെ തന്നെയായിരിക്കുമെന്നിം റൂണിയുടെ കൂടെ ഒരുമിക്കുന്നതിന് താന്‍ കാത്തിരിക്കുകയായിരുന്നുവെന്നും മോയസ് പറഞ്ഞു. റൂണിയെ ഒരു പ്രൊഫഷണല്‍ താരമായി വാര്‍ത്തെടുക്കുന്നതില്‍ മോയസ് നിര്‍ണായക പങ്കു വഹിച്ചിരുന്നു.
എവര്‍ട്ടന്‍ ക്ലബിന്റെപരിശീലകനായിരുന്നു മോയസും റൂണിയും ചില പ്രശ്നങ്ങളുടെ പേരില്‍ ഉടക്കിയിരുന്നു. ഇതുകൊണ്ട് മോയസ് മാഞ്ചസ്റ്ററിന്റെ പരിശീലകസ്ഥാനം ഏറ്റെടുത്തതോടെ റൂണി ക്ല്ലബ് വിട്ടേക്കുമെന്ന് വാര്‍ത്തകള്‍ പരന്നിരുന്നു.
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പരിശീലകസ്ഥാനം ഏറ്റെടുത്തശേഷം നടത്തിയ ആദ്യ ഔദ്യോഗിക പത്രസമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു മോയസ്.