വിംബിള്‍ഡണ്‍ സെമിയില്‍ ദ്യോക്കോവിച്ചും ആന്‍ഡി മുറെയും

വ്യാഴം, 4 ജൂലൈ 2013 (10:10 IST)
PTI
PTI
വിംബിള്‍ഡണ്‍ സെമിയില്‍ നൊവാക് ദ്യോക്കോവിച്ചും ആന്‍ഡി മുറെയും സെമിയില്‍ പ്രവേശിച്ചു. തോമസ് ബെര്‍ഡികിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ദ്യോക്കോവിച് സെമിയിലെത്തിയത്. സ്‌പെയിനിന്റെ ഫെര്‍ണാണ്ടോ വെര്‍ഡാസ്‌കോയെ മൂന്നര മണിക്കൂറോളം നീണ്ട് പോരാട്ടത്തില്‍ പരാജയപ്പെടുത്തിയാണ് മുറെ സെമിയില്‍ പ്രവേശിച്ചത്.

ലോക നാലാം നമ്പര്‍ താരം ഡേവിഡ് ഫെററെ അട്ടിമറിച്ചെത്തിയ ഡെല്‍പോട്രോയാണ് സെമിയില്‍ ദ്യോക്കോവിച്ചിന്റെ എതിരാളി.പോളണ്ടിന്റെ ജെഴ്‌സി ജാനോവിക്‌സാണ് സെമിയില്‍ മുറെയോട് ഏറ്റുമുട്ടുക.

ഡബിള്‍സില്‍ ഇന്ത്യയുടെ ലീയാന്‍ഡര്‍പേസ് സഖ്യവും ബൊപ്പണ്ണ സഖ്യവും സെമിയിലെത്തിയിട്ടുണ്ട്. ഇതാദ്യമാണ് ബൊപ്പണ്ണ വിംബിള്‍ഡണ്‍ സെമിയിലെത്തുന്നത്. മഹേഷ് ഭൂപതി- ജൂലിയന്‍ നോള്‍ സഖ്യം ക്വാട്ടറില്‍ പുറത്തായിരുന്നു. ഈ വര്‍ഷത്തെ എറ്റിപി ടൂറിലൂടെ താന്‍ വിരമിക്കുമെന്ന് ഭൂപതി വ്യക്തമാക്കിയിട്ടുണ്ട്. എട്ടാം നമ്പര്‍താരമായ അര്‍ജ്ജന്റീനയുടെ ദല്‍പോര്‍ട്ടോയാണ് സെമിയിലെത്തിയ മറ്റൊരു താരം.

വെബ്ദുനിയ വായിക്കുക