കളിമണ്‍ കോര്‍ട്ടിലെ രാജാവും പുല്‍കോര്‍ട്ടിലെ രാജകുമാരനും വീണ്ടും വിംബിള്‍ഡണില്‍ ഏറ്റുമുട്ടുന്നു.തുടര്‍ച്ചയായി ഞ്ചാംവിംബിള്‍ഡണില്‍മുത്തമിടാന്‍ ഇറങ്ങുന്ന റോജര്‍ ഫെഡററിന് ഇത് പകരം ചോദിക്കാനുളള അവസരമാണ്. ഫ്രഞ്ച് ഓപ്പണ്‍ തനിക്ക് കിട്ടാക്കനിയാക്കി മാറ്റിയ റാഫേല്‍ നദാലിന് വിംബിള്‍ഡണ്‍ കിട്ടാക്കനിയാക്കാനുള്ള അവസരം.ലോകത്തെമ്പാടുമുള്ള ടെന്നീസ് പ്രേമികള്‍ ആകാംഷാ പൂര്‍വ്വം കാത്തിരിക്കുകയാണ് ടെന്നീസിലെ ഏറ്റവും ശക്തന്മാര്‍ തമ്മിലുളള പോരാട്ടത്തിന്‍റെ ഫലമറിയാന്‍.
സെമിയില്‍ ഫ്രഞ്ച് താരം റിച്ചാര്‍ഡ് ഗാസ്ഗെയെ നേരിട്ടുള്ള സെറ്റുകളില്‍ പരാജയപ്പെടുത്തിയാണ് ഫെഡറര്‍ ഫൈനലില്‍ എത്തിയത്. പരുക്കുമുലം സെര്‍ബിയന്‍ താരം നോവാക് ദ്യോക്കോവിച്ച് പിന്മാറിയതിലൂടെയാണ് നദാല്‍ ഫൈനലില്‍ എത്തിയത്. ഓരോ സെറ്റുവീതം നേടി തുല്യത നേടി നിന്നശേഷമാണ് നോവാക് പിന്മാറിയത്. കഴിഞ്ഞവര്‍ഷത്തെ വിംബിള്‍ഡണ്‍ ഫൈനലിസ്റ്റുകള്‍ വീണ്ടും ഏറ്റുമുട്ടുമ്പോള്‍ ഫെഡറിന് തന്നെയാണ് എല്ലാവരും മുന്‍തൂക്കം നല്‍കുന്നത്.
ലോകത്തെ ഒന്നും രണ്ടും താരങ്ങള്‍ തുടരെ രണ്ടാം തവണയാണ് വിംബിള്‍ഡണ്‍ ഫൈനല്‍ കളിക്കുന്നത്. കഴിഞ്ഞതവണ നാലു സെറ്റ് നീണ്ട പോരാട്ടത്തിലാണ് ഫെഡറര്‍ വിജയിച്ചത്. എന്നാല്‍ ഫ്രഞ്ച് ഓപ്പണിന് പുറത്ത് ഒരു കപ്പും നേടാനായിട്ടില്ലെന്ന ആക്ഷേപം മറികടക്കാന്‍ നദാല്‍ സര്‍വ്വശക്തിയും എടുത്തുതന്നെ പോരാടും.
ഫെഡറര്‍-ഗാസ്ഗെ പോരാട്ടം ഏകപക്ഷീയമായിരുന്നു. സ്കോര്‍: 7-5, 6-3, 6-4. ആദ്യ സെറ്റില്‍ മാത്രമാണ് ഗാസ്ഗെ ഫെഡറിനെ അല്‍പമെങ്കിലും പരീക്ഷിച്ചത്.
ആദ്യസെറ്റ് നഷ്ടപ്പെട്ട നദാല്‍, പിന്നീട് സെറ്റ് നേടുകയും മൂന്നാം സെറ്റില്‍ മുന്നിട്ടു നില്‍ക്കുകയും ചെയ്തപ്പേഴാണ് ദ്യോക്കോവിച്ച് പിന്മാറിയത്. സ്കോര്‍: 3-6, 6-1, 4-1.